കോഴിക്കോട് കോടഞ്ചേരി മലയോര ഹൈവേയിൽ പുലിക്കയത്തിനും നെല്ലിപ്പൊയിലിനും ഇടയിൽ അടിമണ്ണ് ജംഗ്ഷൻ സമീപം കാർ അപകടത്തിൽപ്പെട്ടു CCTV ദൃശ്യം 👆



 കോടഞ്ചേരി: മലയോര ഹൈവേയിൽ പുലിക്കയത്തിനും നെല്ലിപ്പൊയിലിനും ഇടയിൽ അടിമണ്ണ് ജംഗ്ഷൻ സമീപമാണ് കാർ അപകടത്തിൽപ്പെട്ടത്..ആർക്കും പരിക്കില്ല.


ചെമ്പ്കടവ് സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഒരു വീടിന്റെ മതിലിൽ പോയി ഇടിച്ച് വണ്ടി തലകീഴായി മറിഞ്ഞ് വീണ്ടും നേരെ നിന്നു.


കനത്ത മഴ പെയ്യുന്നത് കൊണ്ടും റോഡിൽ മിനുസം കൂടുതലുള്ളതുകൊണ്ടും അമിതവേഗത്തിൽ പോകുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടുമ്പോൾ ഇത്തരം അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്.

 സമീപ ദിവസങ്ങളിലായി തന്നെ നിരവധി അപകടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.


മഴ നിലനിൽക്കുന്ന ഈ സമയത്ത് വാഹനങ്ങൾ വേഗത കുറച്ചു ഓടിക്കുക മാത്രമാണ് ഇതിനു പരിഹാരം.

Post a Comment

Previous Post Next Post