ലപ്പുറം: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങിയ മലപ്പുറം തിരൂരിലെ പത്ത് പേരും സുരക്ഷിതര്‍. ഇന്നലെ വൈകിട്ട് ബന്ധുക്കളോട് ഫോണില്‍ സംസാരിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു.
തിരൂരുകാരായ രണ്ട് കുടുംബങ്ങളാണ് മടങ്ങാനാവാതെ മണാലിയിലുള്ളത്.
ഈ മാസം അഞ്ചിന് ദുബായില്‍ നിന്നും ഡല്‍ഹിയിലിറങ്ങി മണാലിയിലേക്ക് പോയതായിരുന്നു ഇവര്‍. അവിടെ സുരഭി ഹോട്ടലില്‍ മുറിയെടുത്തു. ഞായറാഴ്ച രാത്രി 10.30ന് വീട്ടുകാരെ വീഡിയോ കാള്‍ വിളിച്ച് ഹോട്ടലും പരിസരവും കാണിച്ച് കൊടുത്തിരുന്നു. എന്നാല്‍, പിന്നീട് വിളിച്ചപ്പോള്‍ ഇവരെ ബന്ധപ്പെടാനായില്ല. നെറ്റ് വര്‍ക്ക് പ്രശ്നം മൂലമാണ് ഫോണില്‍ ലഭിക്കാത്തതെന്നും ഹോട്ടലില്‍ ഇവര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചിരുന്നു. തൊട്ടടുത്ത ഹോട്ടല്‍ മുറികളിലായാണ് രണ്ട് കുടുംബവും മുറിയെടുത്തിട്ടുള്ളത്. ഇന്നേക്കാണ് ഡല്‍ഹിയില്‍ നിന്നും നാട്ടിലേക്ക് ഇവര്‍ ടിക്കറ്റെടുത്തിട്ടുള്ളത്.
