ന്യൂമാഹിയില്‍ സ്വകാര്യബസിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതരപരുക്ക്

 


തലശേരി: ന്യൂമാഹി ഹുസൈന്‍ മൊട്ടയ്ക്കു സമീപുളള മാതൃകബസ് സ്‌റ്റോപ്പിന്റെ മുന്‍പില്‍ നിന്നും സ്വകാര്യബസിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന്പരുക്കേറ്റ സംഭവത്തില്‍ ന്യൂമാഹി പൊലിസ് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

വെളളിയാഴ്ച്ച ഉച്ചയക്ക് ഒരു മണിയോടെയാണ് അപകടം. 


ഗുരുതരമായി പരുക്കേറ്റ ഹുസൈന്‍ മൊട്ട സ്വദേശിയായ സ്‌കൂട്ടര്‍ യാത്രക്കാരനെ നാട്ടുകാരും പൊലിസും ചേര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന റിങ്കുവെന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസാണ് സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത് ബസിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Post a Comment

Previous Post Next Post