മലപ്പുറം വണ്ടൂർ വാണിയമ്പലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ കാൽ റോഡിൽ അറ്റു വീണുമലപ്പുറം വണ്ടൂർ വാണിയമ്പലം മാട്ടകുളത്ത്  കാറും ബൈക്കും കൂട്ടി ഇടിച്ചു യുവാവിന് ഗുരുതര പരിക്ക്. 

വണ്ടൂർ വെള്ളാമ്പുറം  കുന്നത്ത് കുഴി അരുൺജിത്തിനാണ് പരുക്കേറ്റത്. അരുൺജിത്തിന്റെ വലത് കാൽ അറ്റു വീണ നിലയിലാണ്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ വാണിയമ്പലം - അമരമ്പലം റോഡിലെ മാട്ടക്കുളത്ത് വെച്ചാണ് അപകടമുണ്ടായത്. വാണിയമ്പലം ഭാഗത്തേക്ക് വരികയായിരുന്ന കാർ എതിർ ദിശയിലേക്ക് പോവുകയായിരുന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു. പരുക്കേറ്റ അരുൺജിത്ത് ബൈക്കിന്റെ പിറകിലായിരുന്നു ഇരുന്നതിന്. സുഹൃത്ത് വിപിൻ ആണ് ബൈക്ക് ഓടിച്ചിരുന്നത്. അപകടത്തിൽ അരുൺജിത്തിന്റെ വലത് കാൽ മുട്ടിന് താഴെ അറ്റു വീണു. ഉടൻ തന്നെ നാട്ടുകാരും വണ്ടൂരിലെ ട്രോമാ കെയർ പ്രവർത്തകരായ ശാഹുൽ ഹമീദ്, എം അസൈൻ, മണികണ്ഠകുമാർ എന്നിവരും ചേർന്ന് വണ്ടൂർ നിംസ് ആശുപത്രിയിലും, തുടർന്ന് പെരിന്തൽമണ്ണ അൽഷിഫ ആശുപത്രിയിലും എത്തിച്ചു. നിലമ്പൂരിൽ എ സി മെക്കാനിക്ക് ആണ് 21 കാരനായ അരുൺജിത്ത്. കരുളായി സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. കാർ നിയന്ത്രണം വിടാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വണ്ടൂർ പോലീസ് അറിയിച്ചു.


Post a Comment

Previous Post Next Post