കണ്ണൂർ മട്ടന്നൂര്‍: വായാന്തോട് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. അലവില്‍ സ്വദേശി പ്രശാന്ത് എന്നയാള്‍ക്കും മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്.
ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ വായാന്തോട് എല്‍ഐസി ഓഫീസിനു മുന്നിലായിരുന്നു അപകടം.
മട്ടന്നൂരില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും എതിരെ വരികയായിരുന്ന പിക്കപ്പ് വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരില്‍ നിന്നെത്തിയ അഗ്നിശമന വിഭാഗമാണ് പുറത്തെടുത്ത് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.
അപകടത്തെ തുടര്‍ന്നു മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ അല്‍പസമയം ഗതാഗതം തടസപ്പെട്ടു. അഗ്നിശമന വിഭാഗവും പോലീസും ചേര്‍ന്നു അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്. അപകടത്തില്‍ പിക്കപ്പ് വാനിന്‍റെ മുൻ ഭാഗം തകര്‍ന്നു.
