കാത്തിരിപ്പ് വിഫലം ; ആലുവയിൽ നിന്ന് കാണാതായ കുട്ടി കൊല്ലപ്പെട്ടു, മൃതദേഹം കണ്ടെത്തി..

 
ആലുവ : ആലുവയിൽ നിന്ന് കാണാതായ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിന് സമീപമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പിടിയിലായ പ്രതി അസ്ഫാക്ക് ആലം കുട്ടിയെ സക്കീർ എന്ന തന്റെ സുഹൃത്തിന് കൈമാറിയെന്ന് പോലീസിനോട് പറഞ്ഞു.


പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതി ഇക്കാര്യം വ്യക്തമാക്കിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകൻ ചാന്ദ്നിയെയാണ് കാണാതായത്. ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയെ മണിക്കൂറുകളായി പൊലീസ് ചോദ്യം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്ന് മോചിതനായതോടെയാണ് പ്രതിയിൽ നിന്ന് വിവരം ലഭിച്ചത്.


ഇതോടെ സക്കീറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അസ്ഫാക് ആലം ബിഹാര്‍ സ്വദേശികളായ മഞ്ജയ് കുമാര്‍ – നീത ദമ്പതികളുടെ മകള്‍ ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്. സാക്ഷിമൊഴികളുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് രാത്രി തന്നെ തോട്ടക്കാട്ടുകരയിൽ നിന്ന് ഇയാളെ പിടികൂടിയിരുന്നു.

എന്നാൽ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്ന പ്രതിയിൽ നിന്ന് ഒരു രാത്രി മുഴുവൻ പരിശ്രമിച്ചിട്ടും ഒരു വിവരവും ലഭിച്ചില്ല.

തായിക്കാട്ടുകര യു പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാണാതായ ചാന്ദ്നി. അസം സ്വദേശിയാണ് അസ്ഫാക് ആലം. ഇയാൾ ഇന്നലെ മുതലാണ് മഞ്ജയ് കുമാര്‍ – നീത ദമ്പതികൾ താമസിക്കുന്ന കെട്ടിടത്തിന് മുകളിലത്തെ നിലയിൽ താമസം തുടങ്ങിയത്. ഇന്നലെ ജ്യൂസ് കാട്ടി മയക്കിയാണ് ഇയാൾ പെൺകുട്ടിയെ തടത്തിക്കൊണ്ടുപോയത്.

Post a Comment

Previous Post Next Post