വാഹനാപകടം നവവധു മരിച്ചു: പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കണ്ണന്നൂർ പുതുക്കോട് സ്വദേശിനി മരണപ്പെട്ടു ഭർത്താവ് കോയമ്പത്തൂർ സ്വദേശിക്ക്‌ ഗുരുതര പരിക്ക്



പാലക്കാട്: പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവധു മരിച്ചു. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ പരിക്ക് ഗുരുതമാണ്. ജൂൺ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവ സ്ഥലത്തുവെച്ചു തന്നെ അനീഷ മരിച്ചു.





Post a Comment

Previous Post Next Post