തൃശൂർ: പുഴയിൽ കുളിക്കാനിറങ്ങി കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. അന്യസംസ്ഥാന തൊഴിലാളിയായ യുവതിയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. തൃശൂർ മായന്നൂർ തൃളക്കോട് ക്ഷേത്രത്തിന് സമീപത്തെ കടവിൽവച്ചാണ് സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. തുടർന്ന്, അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
