വയനാട് മേപ്പാടിയിൽ മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടി ഓട്ടോ ഇടിച്ച് മൂന്നു വയസ്സ് കരിക്ക് പരിക്ക്



മേപ്പാടി: വയനാട് മേപ്പാടിയിൽ റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിയെ ഓട്ടോ ഇടിച്ചു. മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകൾ ലാവണ്യയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. ഉച്ചയോടെ മേപ്പാടി ഓട്ടോ സ്റ്റാൻഡിന് സമീപമാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് കുട്ടി റോഡിലേക്ക് ഓടിയതാണ് അപകടത്തിന് കാരണമായത്.



Post a Comment

Previous Post Next Post