ആലപ്പുഴ കുട്ടനാട് : വിദേശത്തുനിന്നു മുട്ടുവേദനയ്ക്ക് ചികിത്സയ്ക്കായി ഒരാഴ്ച മുൻപ് നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യിൽ പരേതനായ തോമസ് വർഗീസിന്റെയും അന്നമ്മ
തോമസിന്റെയും മകൻ ബെന്നി തോമസ് (35) ആണ് മരിച്ചത്. ചമ്പക്കുളം പാലത്തിന് സമീപമായിരുന്നു അപകടം. ബെന്നി സഞ്ചരിച്ചിരുന്ന ബൈക്ക് തെന്നി വീണാണ് അപകടമുണ്ടായതെന്നാണ് സൂചന. പിന്നാലെ എത്തിയ വാഹന യാത്രക്കാർ ഉടനെ വിവരം നാട്ടുകാരെ അറിയിച്ചതനുസരിച്ച്ആലപ്പുഴ മെഡിക്കൽ കോളജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ്ആശുപത്രി
മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച 11ന് ചമ്പക്കുളം കല്ലൂർക്കാട് സെന്റ് മേരിസ് ബസിലിക്കയിൽ. ഭാര്യ: ജസ്ന. മക്കൾ: ഏബൽ, മീവൽ.