കോട്ടയം നസീറും സംഘവും സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ചു; നാലു പേര്‍ക്ക് പരിക്ക്



കോട്ടയം: കോട്ടയം നസീറും സംഘവും സഞ്ചരിച്ച ടൂറിസ്റ്റ് ബസും വാഗണര്‍ കാറും കൂട്ടിയിടിച്ച്‌ നാലു പേര്‍ക്ക് പരിക്കേറ്റു.

എതിരെ വന്ന വാഗണര്‍ കാര്‍ ബസിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കൊല്ലം ദിണ്ടിഗല്‍ ദേശീയപാതയില്‍ പെരുവന്താനം ചുഴുപ്പിലാണ് അപകടം.


പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ച ഇലന്തൂര്‍ സ്വദേശി വിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന സതീഷ്, പ്രശാന്ത്, സുധീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ഞായറാഴ്ച വൈകിട്ട് അഞ്ചിന് നസീറും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിനോദ സഞ്ചാരത്തിനായി വാഗമണ്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കണ്ട് തിരികെ കോട്ടയത്തേക്ക് മടങ്ങവെയായിരുന്നു അപകടം.

Post a Comment

Previous Post Next Post