തലപ്പാടിയില്‍ ആംബുലന്‍സ് ഇടിച്ച്‌ കാസര്‍കോട് സ്വദേശി മരിച്ചു



 മംഗ്ളുറു: തലപ്പാടിയില്‍ ദേശീയ പാത മുറിച്ചു കടക്കുകയായിരുന്ന കാസര്‍കോട് സ്വദേശി ആംബുലന്‍സ് വാന്‍ ഇടിച്ച്‌ മരിച്ചു.

കയ്യാറിലെ ഫ്രാന്‍സിസ് ഡിസൂസയാണ്(62) മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.


നാട്ടിലേക്ക് ബസ് കയറാന്‍ പോവുകയായിരുന്ന ഫ്രാന്‍സിസിനെ തലപ്പാടി ബാറിന് മുന്നില്‍ കേരളത്തില്‍ നിന്ന് മംഗ്ലൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന ആംബുലന്‍സ് ഇടിക്കുകയായിരുന്നു. ആംബുലന്‍സില്‍ രോഗികള്‍ ഉണ്ടായിരുന്നില്ല. അപകടത്തില്‍ സാരമായി പരുക്കേറ്റ ഡിസൂസയെ ഡ്രൈവര്‍ അതേ ആംബുലന്‍സില്‍ ഉടന്‍ തന്നെ മംഗ്ലൂര്‍ ഗവ.വെന്റ് ലോക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മംഗ്ലൂര്‍ സൗത് ട്രാഫിക് പൊലീസ് കേസെടുത്തു.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കയ്യാര്‍ ക്രൈസ്റ്റ് കിങ് ദേവാലയത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Post a Comment

Previous Post Next Post