കോഴിക്കോട്: വടകരയില്‍ ഒരു വര്‍ഷം മുമ്ബ് വിവാഹിതയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍.
കൂട്ടങ്ങാരം കുനിയില്‍ അരുണിന്റെ ഭാര്യ അശ്വനിയാണ് (26) മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം.
വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അരുണ്‍ ഗള്‍ഫിലാണ്. ഭര്‍തൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
രാവിലെ ഫോണുമായി മുകള്‍ നിലയിലേക്ക് പോയ അശ്വനിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പുതുപ്പണം മണപ്പുറത്ത് വേണുനാഥിന്റെയും പരേതയായ വനജയുടെയും മകളാണ്. സഹോദരൻ: വരുണ്‍നാഥ്.
വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
