വേങ്ങര കണ്ണമംഗലം മേമാട്ട്പാറ സ്വദേശിയായ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

 


വേങ്ങര: വേങ്ങരയിൽ കണ്ണമംഗലം പാടത്ത് വരണേങ്ങര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. മേമാട്ടുപാറയിലെ കൈതവളപ്പിൽ സൈതലവിയുടെ മകൻ സഫീർ (21) ആണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.


എടക്കാപ്പറമ്പിനടുത്ത് ആളുകൾ സ്ഥിരമായി കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന കുളമാണ് ഇത്. ശനിയാഴ്ച രാവിലെ 7.30 നോടടുത്താണ് സഫീർ മുങ്ങി മരിച്ചത്. മഴപെയ്ത് കുളം നിറഞ്ഞതോടെ കുട്ടികൾ ഉൾപ്പെടെ ഇവിടെ കുളിക്കാൻ ഇറങ്ങാറുണ്ട്.


സഫീറിന്‍റെ മാതാവ് : ഉമ്മുകുൽസു. സഹോദരങ്ങൾ: ഷമീം സബ്രീന, സുഹയ്യ, ഷിദിൻ. 


Post a Comment

Previous Post Next Post