മംഗലാപുരം :ദക്ഷിണ കന്നഡ ജില്ലയില്‍ മഴക്കെടുതികള്‍ തുടരുന്നു. ബണ്ട് വാള്‍ സജിപമുന്നൂര്‍ നന്ദാവരയില്‍ വീടിന് മുകളില്‍ കുന്നിടിഞ്ഞ് വീണ് യുവതി മരിച്ചു.
കെഎന്‍ മുഹമ്മദിന്റെ ഭാര്യ സറീനയാണ് (47) മണ്ണിനടിയില്‍ പെട്ട് മരിച്ചത്.
ഇവരുടെ മകള്‍ സഫയെ (20) പൊലീസും അഗ്‌നിശമന സേനയും രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തഹസില്‍ദാര്‍ എസ്ബി കൂഡലഗിയുടെ നേതൃത്വത്തില്‍ റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി അപകടാവസ്ഥയിലുള്ള മറ്റു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 53 കുടുംബങ്ങളെ ആശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ പറഞ്ഞു.
