ജില്ലയിൽ സ്‌കൂൾ കുട്ടികൾക്ക് മാസ്‌ക് നിർബന്ധം



മലപ്പുറം: മലപ്പുറം ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം.

ജില്ലയില്‍ എച്ച്‌1എൻ1 പനി വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം. കൊറോണയ്‌ക്ക് സമാനമായി വായുവിലൂടെയാണ് എച്ച്‌1എൻ1 വൈറസും പരക്കുന്നത്. കുട്ടികളെ മാത്രമല്ല മുതിര്‍ന്നവരെയും രോഗം ഗുരുതരമായി ബാധിച്ചേക്കാം. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാനാവുന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. മലപ്പുറത്ത് സ്ഥിരീകരിച്ച നാല് എച്ച്‌1 എൻ1 മരണങ്ങളില്‍ മൂന്നും കുട്ടികളാണ്.


മലപ്പുറത്ത് 2009-ന് ശേഷം കൂടുതല്‍ എച്ച്‌1എൻ1 രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇപ്പോഴാണ്. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കൊച്ചുകുട്ടികളിലാണ് കൂടുതലായി രോഗം കണ്ട് തുടങ്ങിയിരിക്കുന്നത്. പനി, ചുമ, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എത്രയും വേഗം ചികിത്സ തേടിയാല്‍ രോഗം ഗുരുതരമാവാതെ രക്ഷപ്പെടാം.


ജില്ലയിലെ നഗരസഭകളില്‍ ഡെങ്കിപ്പനിക്കും സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. നിലമ്ബൂര്‍, പരപ്പനങ്ങാടി, താനൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ സാദ്ധ്യത. ബോട്ടുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളമാണ് താനൂര്‍, പരപ്പനങ്ങാടി മേഖലകളിലെ ഭീഷണി. ജില്ലയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഏറെയും ഡെങ്കി ടൈപ്പ് 3 വൈറസാണ്. 2019ലാണ് ഇതിന് മുമ്ബ് ടൈപ്പ് 3 വൈറസ് വ്യാപനമുണ്ടായത്.


എച്ച്‌1 എൻ1 പനിയെ കൂടാതെ എലിപ്പനി ബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണ്. ജൂണ്‍ മുതല്‍ അഞ്ച് മരണങ്ങളാണ് എലിപ്പനി ബാധിച്ച്‌ രേഖപ്പെടുത്തിയത്. നിലവില്‍ 55 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു .

സാധാരണയായി രണ്ടാഴ്ച കൊണ്ടാണ് എലിപ്പനി മൂര്‍ച്ഛിക്കുന്നതെങ്കില്‍ ഇപ്പോള്‍ രോഗം ബാധിക്കുന്നവര്‍ പെട്ടെന്ന് മരണപ്പെടുന്ന സ്ഥിതിയാണുള്ളത്. രോഗം ബാധിച്ചാല്‍ മൂന്നാം ദിവസം കരളിനെയും വൃക്കയേയും ബാധിക്കുന്ന തരത്തിലേയ്‌ക്ക് മാറിയിരിക്കുകയാണ്. അസുഖം വരാതെ നോക്കാൻ പരമാവധി മലിനജലത്തില്‍ ചവിട്ടാതിരിക്കാനും സമ്ബര്‍ക്കം ഉണ്ടാതിരിക്കാനും ശ്രമിക്കുക. ശരീരത്തില്‍ മുറിവുകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

Post a Comment

Previous Post Next Post