കോഴിക്കോട് തിരുവമ്പാടി മലയോര ഹൈവേയിൽ പൊന്നാംങ്കയം എഎൽപി സ്കൂളിനു മുൻപിൽ കാട്ടുപന്നി റോഡിനു കുറുകെ ചാടി നിയന്ത്രണം വിട്ടു പിക്കപ്പ് വാൻ മറിഞ്ഞു. വാൻ ഡ്രൈവർക്കും മറ്റൊരാൾക്കും പരുക്കേറ്റു. കറിപൗഡറുകൾ കടകളിൽ വിതരണം ചെയ്യുന്ന ഡെലിവറി വാഹനമാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.