മലപ്പുറം തേഞ്ഞിപ്പാലം പളളിക്കല്‍ ബസാറില്‍ വെച്ച് നടന്ന വാഹനപകടത്തില്‍ യുവാവ് മരിച്ചു. റൊട്ടിപ്പീടിക സ്വദേശി ശാഹുൽ ഹമീദ് (കുഞ്ഞിപ്പ) ആണ് മരണപ്പെട്ടത്.
പളളിക്കല്‍ ബസാറിലെ മുഹമ്മദലി ചിക്കന്‍ സ്റ്റാളിലെ തൊഴിലാളിയാണ്.
ഉച്ചക്ക് ഒരു മണിയോടെ മറ്റൊരു വാഹനത്തിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ റോഡില്‍ തെന്നിമറിയുകയായിരുന്നു.
നിക്കാഹ് കഴിഞ്ഞു ഈ വരുന്ന 16ന് കല്യാണം നടക്കാൻ ഇരിക്കേ ആണ് യുവാവിന്റെ അധി ദാരുണ മരണം
