അബൂദബി: മലപ്പുറം സ്വദേശി അബൂദബിയില്‍ അപകടത്തില്‍ മരിച്ചു. രണ്ടത്താണി കുണ്ടംവിടാവ് പരേതനായ മൊയ്തീന്‍കുട്ടി ഹാജിയുടെ മകന്‍ ഒടയപ്പുറത്ത് മുഹമ്മദ് മുസ്തഫ (49) ആണ് മരിച്ചത്. ഇന്നലെയാണ് അപകടം. അബൂദബി നഗരത്തില്‍ മദീന സായിദ് ഭാഗത്ത് നടന്നുപോകവെ വാഹനം ഇടിക്കുകയായിരുന്നു.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: ആചുട്ടി. ഭാര്യ: ഹാജറ. മക്കള്‍: ഹസീബ്, ഹബീബ
