കോട്ടയം ഏറ്റുമാനൂര്‍: ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഏറ്റുമാനൂര്‍ മണര്‍കാട് ബൈപാസില്‍ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ വടക്കേ നടയിലാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചത്.
വടക്കേനട ഭാഗത്ത് നിന്നും ബൈപാസിലേക്ക് അശ്രദ്ധമായി കിടന്നെത്തിയ ബൈക്ക് അമിത വേഗതയില്‍ എത്തിയ ഹൈസ്പീഡ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്ക് സമീപത്തെ മാറാവേലി തോട്ടില്‍ വീണു. പരിക്കേറ്റവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
