മുവാറ്റുപുഴ: മേക്കടന്പില്‍ ഭര്‍തൃ മാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. അമ്ബല്ലൂര്‍ ക്ഷേത്രത്തിനു സമീപം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന നിലന്താനത്ത് പരേതനായ പതാരിയുടെ ഭാര്യ അമ്മിണി(85)ആണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മരുമകളായ പങ്കജ(55)ത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. തലയുടെ മുകളിലും കഴുത്തിലും മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. വര്‍ഷങ്ങളായി മാനസികരോഗത്തിനു ചികിത്സയില്‍ കഴിഞ്ഞിരുന്ന ആളാണ് പങ്കജമെന്ന് പോലീസ് പറഞ്ഞു.
രാത്രി പത്തരയോടെയാണ് നാട്ടുകാര്‍ സംഭവമറിയുന്നത്. അമ്മിണിയെ കൊലപ്പെടുത്തിയശേഷം സമീപത്തുള്ള സഹോദരന്‍റെ വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞപ്പോളാണ് കൊലപാതകം പുറംലോകമറിഞ്ഞത്. സംഭവസമയം വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍.
