കോഴിക്കോട് വടകര: ഓർക്കാട്ടേരി ഏറാമലയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊമ്മിണിക്കാഴ മീത്തലെ പറമ്പത്ത് വിജീഷിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു.
ബുധനാഴ്ച വൈകിട്ടോടെയാണ് വിജീഷിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുന്നത്. നടക്കുതാഴെ ചേറോട് കനാലിൽ ഇറങ്ങി പായൽ നീക്കുന്നതിനിടെയാണ് വിജീഷ് ഒഴുക്കിൽപ്പെട്ടത്