മലപ്പുറം നിലമ്പൂർ : പാറക്കെട്ടില്‍ നിന്ന് തെന്നി വീണു ആദിവാസി വയോധിക മരിച്ചു. പോത്തുകല്‍ പഞ്ചായത്തിലെ മലാംകുണ്ട് ആദിവാസി കോളനിയിലെ ലക്ഷ്മി (62) യാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് അപകടം.
കോളനിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ വിളക്കണ്ടംപാറ മുത്തൻപോയപാറയിലെ പ്ലാസ്റ്റിക്ക് കൊണ്ടു നിര്‍മിച്ച താത്കാലിക ഷെഡ്ഡിലാണ് ഇവര്‍ താമസം. ഷെഡ്ഡിന് പുറത്തിറങ്ങുന്പോഴാണ് അപകടം സംഭവിച്ചത്. പോത്തുകല്‍ പോലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി മൃതദേഹം നിലന്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭര്‍ത്താവ്: കറുപ്പൻ.
