കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച്ച. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം നടന്നു. യു.പിയിലെ നോയിഡയില്‍വച്ച് വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയാണ്സംഭവം. യു.പി. രജിസ്ട്രേഷനിലുള്ള കറുത്ത സ്‌കോര്‍പ്പിയോ വാഹനമാണ് ഇടിച്ചുകയറാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായതായി സൂചനയുണ്ട്.ഗവര്‍ണര്‍ക്കോ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ പരിക്കില്ല. നോയിഡയില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുമ്പോഴാണ് സംഭവം. യു.പി., ഡല്‍ഹി പോലീസ് സംഘം, ആംബുലന്‍സ് എന്നിവയുടെ അകമ്പടിയോടെ യാത്രചെയ്ത ഗവര്‍ണറുടെ വാഹത്തിനുനേരെ എതിര്‍ദിശയില്‍നിന്ന് മറ്റുവാഹനങ്ങളെ മറികടന്ന് വരികയായിരുന്നു സ്‌കോര്‍പ്പിയോ. തുടര്‍ന്ന് ഗവര്‍ണര്‍ ഇരിക്കുന്ന വാഹനത്തിന്റെ ഇടതുവശത്തെ പിന്‍സീറ്റിലേക്ക് സ്‌കോര്‍പ്പിയോ ഇടിച്ചുകയറാന്‍ ശ്രമിക്കുകയായിരുന്നു.

രണ്ടുതവണ ഇടിച്ചുകയറ്റാനുള്ള ശ്രമമുണ്ടായി. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സമയോചിത ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഗവര്‍ണര്‍ പിന്നീട് സുരക്ഷിതനായി ഡല്‍ഹിയിലെ കേരളാ ഹൗസിലെത്തി. സംഭവത്തില്‍ നോയിഡ പോലീസ് കേസന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post