ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ വാഹനമിടിച്ചു മരിച്ചു. കാളികാവ് അഞ്ചച്ചവടി മൂച്ചിക്കൽ സ്വദേശി വെള്ളിലക്കുന്നൻ മുഹമ്മദ് (കുട്ടാപ്പു) ആണ് മരിച്ചത്. 57 വയസ്സായിരുന്നു.
ബൂഫിയ ജീവനക്കാരനായ ഇദ്ദേഹം ഇന്നലെ രാത്രി ഒരു മണിക്ക് കട അടച്ച് സൈക്കിളിൽ റൂമിലേക്ക് പോവുബോൾ ഹറാസാത് റോഡിൽ വെച്ച്
വാഹനമിടിക്കുകയായിരുന്നു. ജിദ്ദ ജാമിയ അൻദലൂസിയ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃദദേഹം ജിദ്ദയിൽ തന്നെ മറവ് ചെയ്യുന്നതിനുവേണ്ട നടപടികൾ ജിദ്ദ കെഎംസിസി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
