തിരുവനന്തപുരം വർക്കലയിൽ കുടുംബ വഴക്ക്.. വീട്ടമ്മയെ സഹോദരങ്ങൾ വെട്ടിക്കൊന്നു



തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്. വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വസ്തുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം. പ്രതികൾക്ക് വേണ്ടി ഉള്ള അന്വേഷണം പോലീസ് തുടങ്ങി.

Post a Comment

Previous Post Next Post