റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് എട്ട് പേർക്ക് പരിക്ക്. റിയാദിൽ ഇന്നലെ വൈകുന്നേരമാണ് സംഭവം. ഹോത്തയിൽ ജോലി ചെയ്യുന്ന ഹുസൈൻ, അബ്ദുല്ലത്തീഫ് എന്നിവരുടെ കുടുംബമാണ് അപകടത്തിൽ പെട്ടത്. ഉംറ ഗ്രൂപ്പിന്റെ ബസിൽ ഉംറക്ക് പോയി റിയാദിൽ ഇറങ്ങിയ ശേഷം ഹോത്ത ബനീ തമീമിലേക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച പിക്കപ്പ് വാൻ അൽഹായിർ റോഡിൽ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. മൂന്നു ആംബുലൻസുകളിലായി ഇവരെ അൽഈമാൻ ഹോസ്പിറ്റൽ, ശുമൈസി ഹോസ്പിറ്റൽ, അലി ബിൻ അലി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ഡിസ്ചാർജ് ചെയ്യും. ഹോത്തയിലെ സാമൂഹിക പ്രവർത്തകൻ റിയാസ് സഹായത്തിനായി രംഗത്തുണ്ട്
