മദീനക്ക് അടുത്ത് ഉത്തൈമ എന്ന സ്ഥലത്ത് വെച്ച് വാഹനാഅപകടം..
മലപ്പുറം ജില്ലയിലെ തീരുർക്കാട് തോണിക്കര സ്വദ്ദേശികളായ ഒരുകുടുംബത്തിലെ നാല് പേർ മരണപ്പെട്ടു
വെള്ളില UK പടി സ്വദ്ദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത് ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു..
ഇവർ സഞ്ചരിച്ച കാർ പുല്ലുമായി പോകുന്ന വാഹനവുമായി കൂട്ടി ഇടിച്ച് ആണ് അപകടം കാറിൽ 7പേര് ആണ് ഉണ്ടായിരുന്നത്. പരിക്കേറ്റ വരെ ഹോസ്പിറ്റലിലേക്ക് മാറ്റി മരണപ്പെട്ട 2പേരുടെ മൃതദേഹം ഹംനയിലും. രണ്ട് പേരുടെ മൃതദേഹം വാതി ഫറയിലും ആണ് .
വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, നടുവത്ത് കളത്തിൽ ആദിൽ (13) എന്നിവരാണ് മരിച്ചത്.
ജിദ്ദയിലെ അസ്കാൻ (കൂട്ട ബിൽഡിങ്ങിൽ) താമസിക്കുന്ന യു.കെ പടി സ്വദേശി (ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ) വീടു വച്ച അബ്ദുൽ ജലീലും കുടുംബവുമാണ് അപകടത്തിൽ പെട്ടത് .
ഉമ്മ, മകൻ, ഭാര്യ അവരുടെ ഒരു കുട്ടി എന്നിവർ മരണപെട്ടു. 3 മക്കൾ 2 ഹോസ്പ്‌പിറ്റലുകളിലായി തീവ്ര പരിചരണ വിഭാഗത്തിലാണ്
പരിക്ക്പറ്റിയ ഒരാളുടെ നില ഗുരുതരമാണ്. മദീന കെ എം സി സി നേതാക്കളായ ഷഫീഖ്, ജലീൽ, ഹഫ്സി, റഫീഖ്, മുബാറക്ക് എന്നിവർ തുടർ നടപടികൾ ചെയ്തുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.....

