അബുദാബിയിൽ വാഹനാപകടം..മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി കൂറ്റപ്പാറ ഇടിഞ്ഞാറുക്കുണ്ടിൽ താമസിക്കുന്ന മണിയൽ ബാപ്പുവിൻ്റെ മകൻ അബ്ദുൽ ലത്തീഫിൻ്റെ മൂന്ന് മക്കളും ഹൌസ് മൈഡും ആണ് മരണപ്പെട്ടത്. ദുബൈയിൽ നിന്നും സൗദിയിലേക്കുള്ള യാത്രയിൽ ആയിരുന്നു അപകടം.
ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്.
വടകര ഒഞ്ചിയം നെല്ലാച്ചേരി എടത്തിൽ മീത്തൽ റുഖ്സാന - മലപ്പുറം കീഴ്‌ശേരി സ്വദേശികൊണ്ടോട്ടി പുളിയക്കോട് അബ്ദുൾ ലത്തീഫ് ദമ്പതികളുടെ മക്കളായ അഷാസ് (15) അമ്മാർ (13), ആയിഷ ലത്തീഫ് (5), ഇവരുടെ ആയ മലപ്പുറം പൊന്നാനി ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചതെന്നാണ് വിവരം. അബുദാബിയിലെ മഫ്റാഖ് ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അബ്ദുൽലത്തീഫും റുക്‌സാനയും മറ്റ് രണ്ടുമക്കളും അബുദാബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.....
ബുഷറ

