തൃശ്ശൂർ കേച്ചേരി ചിറനെല്ലൂരിൽ കാറുകൾനേർക്കുനേർ കൂട്ടിയിടിച്ചു, അപകടത്തിൽ ഒരാൾ മരണപ്പെട്ടു. മൂന്നു പേർക്ക് പരിക്ക്. ഇരിട്ടി ഉളിക്കൽ സ്വദേശിനി പുതുമനമുഴിയിൽ വീട്ടിൽ റോബർട്ടിന്റെ ജീവിത പങ്കാളി ഡെന്നിയാണ്(54) മരിച്ചത്. ചിറനെല്ലൂർ വില്ലേജ് ഓഫീസിന് സമീപം ഇന്ന് രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം.
കേച്ചേരി - അക്കിക്കാവ് ബൈപ്പാസിൽ തൃശ്ശൂർ ഭാഗത്തു നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച കാറും, ആന്ധ്രാപ്രദേശിൽ നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വന്നിരുന്നവരുടെ കാറും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഡെന്നിയുടെ മകൻ ജെസ്വിൻ(22), പുതുമനമുഴിയിൽ സക്കറിയ ഭാര്യ ഗ്രേസി(57), ഹൈദരാബാദ് സ്വദേശി നാർവ കൃഷ്ണ(48) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുള്ളത്."
