കോതാട് പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം

 


കൊച്ചി: എറണാകുളം കോതാട് പാലത്തിൽനിന്ന് യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം ഇൻഫോപാർക്ക് ജീവനക്കാരനായ ഇടയക്കുന്ന് സ്വദേശി ആഷിഖ്(25) ആണ് പുഴയിൽ ചാടിയെന്ന് സംശയിക്കുന്നത്. യുവാവിനായി അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും പുഴയിൽ തിരച്ചിൽ തുടരുകയാണ്.


ശനിയാഴ്ച അർധരാത്രിക്ക് ശേഷമാണ് സംഭവം. ശനിയാഴ്ച അർധരാത്രി 12 മണിവരെ ആഷിഖ് സുഹൃത്തുക്കൾക്കൊപ്പം ഉണ്ടായിരുന്നു. ഇതിനുശേഷമാണ് കാണാതായത്. പുലർച്ചെ മൂന്നുമണിയായിട്ടും മകൻ വീട്ടിൽ എത്താത്തതിനാൽ മാതാവ് മറ്റുള്ളവരെ വിവരമറിയിച്ചു.


തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് കോതാട് പാലത്തിൽ ആഷിഖിന്റെ ബൈക്കും ഹെൽമെറ്റും മൊബൈൽഫോണും ചെരിപ്പും കണ്ടെത്തിയത്.

അർധരാത്രിയിൽ പുഴയിൽനിന്ന് എന്തോ ശബ്ദം കേട്ടതായി സമീപവാസികളും പറഞ്ഞു. ഇതോടെയാണ് യുവാവ് പുഴയിൽ ചാടിയെന്ന നിഗമനത്തിൽ തിരച്ചിൽ ആരംഭിച്ചത്.


Post a Comment

Previous Post Next Post