നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി: റിയാദിൽ മലയാളി മരിച്ചു



റിയാദ്: റിയാദിൽ കാറപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു. തിരുവനന്തപുരം ഇടവ ചിറയിൽ തൊടി വീട്ടിൽ ജാബിർ (28) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. ജാബിർ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു


പിതാവ്: അബ്ദുല്ലാഹ്. മാതാവ്: ബീന മിസ്രിയ. ജാബിർ അവിവാഹിതനാണ്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ കമ്പനി പ്രതിനിധികൾക്കൊപ്പം രംഗത്തുണ്ട്.

Post a Comment

Previous Post Next Post