എറണാകുളം കാക്കനാട്: വീട് നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് തട്ട് ഇടിഞ്ഞുവീണ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
ഇരുമ്ബനം സ്വദേശി ബിജു കുട്ടൻ, നായരമ്ബലം സ്വദേശി അനില്‍, ചേര്‍ത്തല സ്വദേശികളായ വാവച്ചൻ, രാജൻ, വെസ്റ്റ് ബംഗാള്‍ സ്വദേശി സിനാജൂള്‍ ഷേക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിജു കുട്ടൻ (32 ) തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കും.
മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വൈകീട്ടോടെ ആശുപത്രി വിട്ടു. എൻജിഒ ക്വാര്‍ട്ടേഴ്സ് പടമുഗള്‍ മൈത്രീപുരം ലിങ്ക് റോഡില്‍ പണി പുരോഗമിക്കുന്ന ഇരുനില കെട്ടിടത്തിലാണ് രണ്ടാം നിലയിലെ ചരിച്ചു വാര്‍ക്കുന്നതിനുള്ള കോണ്‍ക്രീറ്റിംഗ് നടന്നുകൊണ്ടിരിക്കേ തട്ടിന്‍റെ താഴേ ഭാഗത്ത് നിന്നും കമ്ബി ഊരി പോകുകയും ഇടിഞ്ഞ് വീഴുകയുമായിരുന്നു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം നടന്നത് അപകട സമയം വനിതകളടക്കം ഇരുപതോളം തൊഴിലാളികള്‍ തട്ടിൻപുറത്തുണ്ടായിരുന്നു.
