ചാലിയം കടുക്കബസാർ തീരത്ത് അജ്ഞാത യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു

 


കോഴിക്കോട്   ചാലിയം കടുക്ക ബസാർ അഞ്ചുടിയിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കരക്കടിഞ്ഞു. 45 വയസ് തോന്നിക്കുന്ന യുവാവിന്റെ രണ്ടു ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് ഇന്ന് രാവിലെ ഏഴു മണിയോടെ കരക്കടിഞ്ഞത്. രാവിലെ മൽസ്യബന്ധനത്തിന് എത്തിയ മൽസ്യത്തൊഴിലാളികളാണ് കടൽഭിത്തിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.തുടർന്ന് കോസ്റ്റൽ പോലിസിൽ വിവരമറിയിക്കുകയായിരുന്നു.


കടൽഭിത്തിയിൽ ശക്തമായ തരയടിയുള്ളതിനാൽ മൃതദേഹം ഇപ്പോഴും പുറത്തെടുക്കാനായിട്ടില്ല. പോലിസും ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്ന് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. 


Previous Post Next Post