ഫുജൈറയിൽ കടലിൽ കുളിക്കാനിറങ്ങിയ മലപ്പുറം സ്വദേശി പാറകല്ലിൽ തലയിടിച്ച് മരിച്ചു ഫുജൈറയിൽ കടലിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മരിച്ചു. മലപ്പുറം പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി വാലിയിൽ നൗഷാദ് (38) ആണ് മരിച്ചത്. പണ വിനിമയ സ്ഥാപനത്തിലെ ജീവനക്കാരനാണ് നൗഷാദ്.

ബീച്ച് നവീകരണത്തിന് ഇറക്കിയ കല്ലുകളിൽ തലയിടിച്ചാണ് അപകടം ഉണ്ടായത്. അവധിയായതിനാൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. തിര ശക്തമായതിനാൽ കൂടെയുണ്ടായവർക്കും നൗഷാദിനെ രക്ഷിക്കാനായില്ല. ആറുവർഷമായി പ്രവാസിയാണ്. ഭാര്യ: അർഷാ നൗഷാദ്, മകൾ: ഐറാ മറിയം. പരേതനായ വാലിയിൽ കുഞ്ഞിമോന്റെയും ഫാത്തിമയുടെയും മകനാണ്. സഹോദരങ്ങൾ: നൗഫൽ (ഖത്തർ), ഷാഹിദ, വാഹിദ. ഖബറടക്കം നാട്ടിൽ.

Post a Comment

Previous Post Next Post