തൃശ്ശൂർ കൊടകര ആളൂർ പാലത്തിന്റെ സമീപം അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ ബസ്സിടിച്ച് മകൾ മരിച്ചു

 


കൊടകര: തൃശൂരിൽ അമ്മയോടൊപ്പം സ്കൂട്ടറിൽ പോകവെ ബസ്സിടിച്ച് മകൾ മരിച്ചു. ആളൂർ അരിക്കാട്ട് ബാബുവിന്റെ മകൾ ഐശ്വര്യ ബാബു (24) ആണ് മരിച്ചത്. അമ്മ ജിൻസി ബാബുവിന് ഗുരുതര പരിക്കേറ്റു. ആളൂർ സെന്റ് ജോസഫ്സ് സ്കൂൾ അധ്യാപികയാണ് ജിൻസി.


ഇന്ന് രാവിലെ 8.30നാണ് അപകടം. മാളയിൽ നിന്നും തൃശൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ് ഇവർ സഞ്ചരിച്ച സ്കൂടറിൽ ഇടിക്കുകയായിരുന്നു. ആളൂർ പാലത്തിന്റെ സമീപം വെച്ചായിരുന്നു അപകടം. സർട്ടിഫിക്കറ്റ് വാങ്ങാൻ അമ്മയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്നു ഐശ്വര്യ ബാബു. ജിൻസിയെ ചാലക്കുടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post