നാറാത്ത് കാട്ടാമ്പള്ളി :
ഇന്നലെ രാത്രി കാട്ടാമ്പള്ളി കൈരളി ബാറിൽ വെച്ച് ഉണ്ടായ തർക്കത്തിൽ കീരീയാട് ചിറക്കൽ സ്വദേശി റിയാസ് ടി. പി കത്തികുത്തേറ്റ് മരണപെട്ടു. ഇന്നലെ രാത്രി 10 മണിയിടെയാണ് സംഭവം. ചിറക്കൽ കീരിയാട് തോട്ടം ഹൗസിൽ മുസ്തഫയുടെ മകനാണ് റിയാസ്. അഴിക്കോട് സ്വദേശി നിഷാം എന്ന ജിം നിഷാം ആണ് പ്രതി. റിയാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
