ദേശീയപാത66 പുത്തനത്താണിയ്ക്കു സമീപം അതിരുമടയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു

 


ദേശീയപാത പുത്തനത്താണിയ്ക്കു സമീപം അതിരുമടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു . ടോറസ് ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രികനായ വേങ്ങര ഗാന്ധികുന്ന്   സ്വദേശി പറപ്പൂർ കടവത്ത് ഫസ്‌ലു (28) ആണ്  മരിച്ചത്. ഇന്ന് രാവിലെ 8.35 ഓടെയാണ് സംഭവം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ദേശീയപാത നിർമാണ പ്രവൃത്തികൾ നടക്കുന്ന പ്രദേശത്താണ് അപകടം. അപകട കാരണം അറിവായി വരുന്നു 

Post a Comment

Previous Post Next Post