ബെംഗളൂരു: വസ്ത്രമലക്കാനായി പുഴക്കരയിൽ പോയ യുവതിയേയും രണ്ട് കുട്ടികളേയും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജയപുരയിലേ ഖേഡ്ഗി ഗ്രാമത്തിലാണ് സംഭവം. ഗീത (38), മക്കളായ ശോഭിത (12) വാസുദേവ് (10) എന്നിവരാണ് മരിച്ചത്.
അലക്കാൻ പോയ ഗീതയും മക്കളും തിരിച്ചു വരാത്തതിനെ തുടർന്ന് ഭർത്താവും നാട്ടുകാരും നടത്തിയ തെരച്ചലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തത്. അലക്കുന്നതിനിടെ പുഴയിൽ അകപ്പെട്ട കുട്ടികളിൽ ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാവാം രണ്ടു പേരും പുഴയിലിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇൻഡി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
