വേങ്ങര കൂരിയാട് സർവീസ് സ്റ്റേഷൻ റോട്ടിൽ വെള്ളത്തിൽ വീണ് 12കാരിക്ക് പരിക്ക്. ചേറ്റിപുറം സ്വദേശിനി കോടശ്ശേരി ഫാത്തിമ ജുമാന 12വയസ്സ് എന്ന കുട്ടിയാണ് അപകടത്തിൽ പെട്ടത്. വെള്ളത്തിൽ മുങ്ങി താഴ്ന്ന കുട്ടിയെ ഉടനെ സമീപവാസികളുടെ ശ്രദ്ധയിൽ പെടുകയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടനെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ എത്തിച്ചതിനാൽ ജീവൻ തിരിച്ചു കിട്ടി. തുടർ ചികിത്സക്ക് കുട്ടിയെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിലേക്ക് മാറ്റി. കുട്ടി ഇപ്പോൾ ICU വിൽ ചികിത്സയിൽ തുടരുന്നു. ഇന്ന് രാവിലെ 8:30ഓടെ ആണ് അപകടം . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating..
