നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് വീണു.. 17 മരണം നിരവധിപേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നു



മിസോറാമിലെ സൈരാങ്ങിലാണ് അപകടമുണ്ടായത്. 

നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു. നിരവധിപേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിയോടെ മിസോറാമിലെ സൈരാങ്ങിലാണ് അപകടമുണ്ടായത്. അപകടസമയത്ത് 40 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾ പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Post a Comment

Previous Post Next Post