വയനാട് കാട്ടിക്കുളം: കാട്ടിക്കുളം എടയൂർകുന്നിൽ ബൈക്കിടിച്ച് പരിക്കേറ്റ കാൽനടയാത്രികനായ വയോധികൻ മരിച്ചു. പുളിമൂടുകുന്ന് മേലേ വീട്ടിൽ രാമചന്ദ്രൻ (75) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണി യോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയാണ് സംഭവം. സാരമായി പരിക്കേറ്റ രാമചന്ദ്രനെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ജാനകി. മക്കൾ: സുരേഷ്, സോമൻ,പുഷ്പ.
അപകടങ്ങളിൽ പെടുന്നവരെ എത്രയും പെട്ടൊന്ന് ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മാനന്തവാടി യുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഫ്രീ സർവീസുമായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 മാനന്തവാടി ആംബുലൻസ് സർവീസ് 8606295100