കൊച്ചി: പത്തൊൻപതുകാരൻ ഓടിച്ച കാറിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. കലൂർ സ്റ്റേഡിയത്തിനു സമീപം കടലക്കച്ചവടം നടത്തിയിരുന്ന മെക്കൈരാജ് സുന്ദരമാണ് (56) മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന മാവേലിക്കര തട്ടാരമ്പലം കൃഷ്ണഭവനത്തിൽ അഭിജിത്തിനെ പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തു. മോഡലിങ് വിദ്യാർഥിയായ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിൽനിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തു.
ചൊവ്വാഴ്ച രാത്രി ഇടപ്പള്ളി ഭാഗത്തുനിന്നു വന്ന കാർ, കലൂർ സ്റ്റേഡിയത്തിനടുത്തുവെച്ച് മെക്കൈരാജിന്റെ സൈക്കിളിൽ ഇടിക്കുകയായിരുന്നു. സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെക്കൈരാജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.