കൊച്ചി: സിനിമാ സംവിധായകൻ കിരൺ ജി നാഥ് പൊള്ളലേറ്റു മരിച്ചു. 48 വയസ്സായിരുന്നു. ആലുവ യുസി കോളേജിനുസമീപം വാലിഹോംസിലെ ഇല്ലിക്കുളത്ത് സ്യമന്തകം വീട്ടിൽ ദുരൂഹസാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
'കലാമണ്ഡലം ഹൈദരാലി' സിനിമയുടെ സംവിധായകനാണ് കിരൺ ജി നാഥ്. കരുവാറ്റ സ്വദേശിയാണ്. പറവൂർ താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരിയായ ഭാര്യ ജയലക്ഷ്മി ജോലികഴിഞ്ഞ് വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് കിരണിനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടത്.
