ആലുവ കരോത്തുകുഴിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം. വീട്ടിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം
ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്തിരുന്നു. പാചകം തുടങ്ങിയപ്പോൾ അഗ്നിബാധയുണ്ടായി. ഇതുകണ്ട് ഭയന്ന് റോബിൻ വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടർ മൂടാൻ ശ്രമിച്ചു.എന്നാൽ ശ്രമം പരാജയപ്പെട്ടതിനാൽ പുറത്തേക്കു നീങ്ങി. ഇതിന് പിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.
റോബിനും ഭാര്യയും ഒരു മകളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ. രണ്ട് വർഷത്തോളമായി റോബിനും കുടുംബവും ഇവിടെ വാടകക്ക് താമസിച്ചുവരുന്നു. വീട്ടുപകരണങ്ങൾ എല്ലാം കത്തി നശിച്ചു