കണ്ണൂർ :മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. കാസർകോട് സ്വദേശികളായ മനാഫ്, സുഹൃത്ത് ലത്തീഫ് എന്നിവരാണ് മരിച്ചത്.
കാസര്‍ഗോഡ് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ ബെദിരടുക്കയിലെ മനാഫ് (24), സുഹൃത്ത് ലത്തീഫ് (23) എന്നിവരാണ് മരിച്ചത്. കണ്ണൂരില്‍ നിന്ന് കാസര്‍ഗോഡേക്ക് പോകുകയായിരുന്നു ഇവർ. മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്ന മിനി ലോറി. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു.
തളാപ്പ് എകെജി ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം.