അമ്പലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹാർഡ് വെയർ നടത്തുന്ന വ്യാപാരിയുടെ മൃതദേഹം തോട്ടപ്പള്ളി പൊഴിയിൽ കണ്ടെത്തി. ആലപ്പുഴ ആലിശേരി വാർഡിൽ ചിറയിൽ വീട്ടിൽ അറാഫത്ത് (36) ആണ് മരിച്ചത്. അറാഫത്തിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണ്മാനില്ലായിരുന്നു. വീട്ടുകാർ തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് പുലർച്ചെ തോട്ടപ്പള്ളി പൊഴിയിൽ മത്സ്യബന്ധനം നടത്തുന്ന വള്ളക്കാർ കണ്ടെത്തിയത്. അറാഫത്തിൻ്റെ ബൈക്ക് സ്പിൽവെ പാലത്തിൻ്റെ തെക്കുഭാഗത്തു നിന്നും പൊലീസ് കണ്ടെത്തി. സ്പിൽവെ പാലത്തിൽ നിന്നും ചാടിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.