വൈലത്തൂരിൽ നിന്നും കാണാതായ ആളുടെ മൃതദേഹം കടലുണ്ടി പുഴയിൽ കണ്ടെത്തി

 


മലപ്പുറം തിരൂർ വൈലത്തൂരിൽ നിന്നും ഇന്നലെ മുതൽ കാണാതായ ആളുടെ മൃതദേഹം തിരൂരങ്ങാടി മമ്പുറത്ത് പുഴയിൽ കണ്ടെത്തി ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് പുഴയിൽ ഒഴുകി പോകുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത് തിരൂരങ്ങാടി പോലീസ് എത്തി മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി . മൃതദേഹം ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു.

വൈലത്തൂർ നഴ്സറിപടി സ്വദേശി അരിക്കാൻ ചോല കൈനാലി എന്ന അലി  56വയസ്സ് ആണ് മരണപ്പെട്ടത്

തിരൂരങ്ങാടി പോലീസ് ഇൻകോസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി 

   ശനിയാഴ്ച വൈകുന്നേരം 4.30 നാണ് കാണാതായത്. ബന്ധുവീട്ടിൽ പോയ ശേഷം അവിടെ നിന്നു പോയതായിരുന്നു. എടരിക്കോട് നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലുണ്ടി പുഴയിൽ മമ്പുറം മൂഴിക്കൽ ഭാഗത്ത് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം

കൈനാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പരിക്കുകളും ധരിച്ചിരുന്ന ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ദേഹത്ത് ഇല്ലാതിരുന്നതും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. ഇതേ തുടർന്ന് പോലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. അൽ ഐനിൽ കച്ചവടക്കാരനായ ഇദ്ദേഹം ഈ മാസം 28 ന് തിരിച്ചു പോകാൻ ടിക്കറ്റ് എടുത്തതാണ്. സാമ്പത്തിക പ്രയാസമോ വീട്ടിൽ മറ്റു പ്രശ്നങ്ങളോ ഇല്ലാത്തതിനാൽ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഭാര്യ: ആയിഷാബി. മക്കൾ: മുഹമ്മദ് സാക്കിർ അൽ ഐൻ, ജാഫർ സാദിഖ്, മുഹമ്മദ് സിനാൻ, ഫാത്തിമ ജാസ്മിൻ. മരുമകൻ: റിയാസ് തെന്നല.


Post a Comment

Previous Post Next Post