ആലപ്പുഴ ചേർത്തല: ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷനു സമീപം ഇഷ്ടിക കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ചു. ഇന്നു രാവിലെ 6.50നാണ് അപകടം. കൂട്ടിയിടിച്ചതിനു പിന്നാലെ ലോറിയും കാറും മറിഞ്ഞു. കാർ യാത്രക്കാർക്ക് നിസാര പരുക്കേറ്റു. ലോറിയിൽ നിന്ന് ഇഷ്ടികകൾ മുഴുവനും റോഡിൽ വീണു. അപകട വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.