കുന്നമംഗലത്ത് വൻ തീപിടുത്തം



 കോഴിക്കോട്: കുന്നമംഗലത്ത് വൻ തീപിടുത്തം. കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് മുൻ വശത്ത് പ്രവർത്തിക്കുന്ന ടി.വി.എസ് ഷോറൂമിലാണ് തീപിടിച്ചത്.നിരവധി വാഹനങ്ങൾ കത്തി നശിച്ചു .ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. ഓണം പ്രമാണിച്ച് ഇന്ന് സ്ഥാപനം പ്രവർത്തിച്ചിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. വെള്ളിമാട്കുന്നിൽ നിന്നും നരിക്കുനിയിൽ നിന്നും സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കി




Post a Comment

Previous Post Next Post